Tuesday, April 6, 2010

'പാര' വന്ന വഴി

1987, തുവയൂര്‍ NSS UPS ല്‍ നിന്നും 7 ക്ലാസ്സ്‌ പട്ടം നേടി, ഇനി ഹൈസ്കൂളിലേക്ക് പോകാന്‍ കാത്തിരിക്കുന്ന കാലം. കൂടെ ഉള്ളവര്‍ എല്ലാം മണ്ണടി, കല്ലുകുഴി, കടമ്പനാട് സ്കൂളുകളില്‍ ഒന്നില്‍ പോകാന്‍ തീരുമാനിച്ചു ഇരിക്കുന്നു. ഞാനും ഇതില്‍ ഏതെങ്കിലും ഒന്നില്‍ പോകാം എന്ന് കരുതി ഇരുന്നു. മണ്ണടി, കടമ്പനാട്  സ്കൂളുകളില്‍ ഒരു പ്രത്യേകത ഉള്ളത് അവിടെ സമരം ഉണ്ട് എന്നതാണ്. പല മരങ്ങളും കണ്ടിട്ടുണ്ട് എങ്കിലും ഈ സമരം ഇതുവരെ കണ്ടിട്ടില്ല, പറ്റിയാല്‍ ഇതില്‍ ഏതേലും സ്കൂളില്‍ ചേര്‍ന്ന് അതുന്നു കാണണം എന്നും മനസ്സില്‍ വിചാരിച്ചു. അങ്ങനെ മണ്ണടി, കല്ലുകുഴി, കടമ്പനാട് മാറി മാറി മനസ്സില്‍ വന്നുകൊണ്ട് ഇരുന്ന കാലത്താണ്, ഒരു 'കമ്പിപ്പാര' യുമായി അടുത്തുള്ള ഒരു അച്ചായന്‍റെ വരവ്. ചൂരക്കോട് സ്കൂളില്‍ നല്ല പഠിത്തം ആണ് , അവിടുത്തെ ഹെഡ്മാസ്റ്റര്‍ വളരെ കര്‍ശനക്കാരന്‍ ആണ് എന്നൊക്കെയുള്ള ഫ്ലാഷ് ന്യൂസ്‌ വീട്ടില്‍ നല്‍കി. അതുവരെ മണ്ണടി, കല്ലുകുഴി, കടമ്പനാട് എന്ന് പറഞ്ഞുകൊണ്ടിരുന്ന  അഭിപ്രായം മാറ്റി ചൂരക്കോട് ചാനല്‍ tune ചെയ്യാന്‍ വീട്ടില്‍ ഒരു തീരുമാനം ആക്കിയിട്ടാ ആ അച്ചായന്‍ പോയത്. പോയ കൂട്ടത്തില്‍ ഒരു കാര്യം കൂടി പറഞ്ഞു, "ആ ഹെഡ്മാസ്റ്ററോഡു ചോദിക്കാതെ പിള്ളാര്‍ മൂത്രം പോലും ഒഴിക്കില്ല, അത്രയ്ക്ക് strict ആണ്" എന്ന് . ഞാന്‍ ഒന്ന് ഞെട്ടി പ്രാഥമിക ആവശ്യങ്ങള്‍ക്ക് പോലും ഹെഡ്മാസ്റ്ററോഡു അനുവാദം വാങ്ങേണ്ടുന്ന ഒരു സ്കൂള്‍, "തള്ളെ പെട്ടന്നാ തോന്നുന്നെ". തറയില്‍ ഇഴഞ്ഞു നടക്കുമ്പോള്‍ തൊട്ടു അറിയുന്നവരാ ഇത് വരെ കൂടെ പഠിച്ചവര്‍ . അവരെയൊക്കെ വിട്ടു ഭീകരനായ ഒരു headmater ഉം പിന്നെ അറിയാത്ത കുറെ പിള്ളാരും. ഹിന്ദി അറിയാതെ ബോംബെ പോയ സ്ഥിതി. വീട്ടുകാരെ ഒന്ന് സ്വാധിനിക്കാന്‍ ശ്രമിച്ചു. വിദ്യാഭ്യാസ വകുപ്പ്  'കേന്ദ്ര'ത്തിന്റെ കീഴിലാണെന്നും, അതില്‍ തീരുമാനം എടുത്ത് കഴിഞ്ഞു എന്നുമുള്ള ഉറച്ച മറുപടി ആണ് കിട്ടിയത്. 'വരാനുള്ളത് വഴിയില്‍ തങ്ങില്ല' എന്നൊക്കെയുള്ള പഴമൊഴി ഓര്‍ത്തു സ്വയം ആശ്വസിച്ചു. ഈ കൂട്ടത്തില്‍ എന്റെ കൂട്ടുകാരന്‍ Aji Samuel ne കൂടി  ചൂരക്കോട് ചേര്‍ക്കാനുള്ള ഒരു കരാറില്‍ രണ്ടു വീട്ടുകാരും ഒപ്പ് വെച്ചു. അങ്ങനെ ഞങ്ങള്‍ രണ്ടു പേരുടെയും കാര്യം ഒരുമാതിരി size ആയി കിട്ടി. അഡ്മിഷന്‍ വന്ന ദിവസം ത്രിവിക്രമന്‍ പിള്ള സാറിനെ കണ്ടതോടെ 'അനുവാദം' ചോദിക്കല്‍ മനസ്സില്‍ വന്നു. എന്ത് വന്നാലും സാറിനോട് പോയി 'അനുവാദം' ചോദിക്കില്ല എന്ന് തീരുമാനിച്ചു. അങ്ങനെ NSS HS ലെ ആദ്യ ദിവസം വന്നെത്തി . അത് പിന്നീടു പറയാം .......
നിങ്ങളുടെ കൂട്ടുകാരന്‍ 
മനോജ്‌ 

1 comment:

  1. പിന്നെ, എവിടെ ബാക്കി കഥ, ഇങ്ങു പോരട്ടെ.

    ReplyDelete