Saturday, April 10, 2010

സാക്ഷാല്‍ ത്രിവിക്രമന്‍ പിള്ള സര്‍

അങ്ങനെ സ്കൂള്‍ തുറന്നു. ഹൈസ്കൂള്‍ പഠനം ആരംഭിക്കുകെ ആയി. ഞങ്ങള്‍ ഒക്കെ 8 C ല്‍ ആണ്. പുതിയ കെട്ടിടത്തിന്റെ അടിയിലെ നിലയില്‍ ആണ് ക്ലാസ്സ്‌ റൂം. ഇനി 8C എന്ന് എടുത്ത് പറഞ്ഞത് എന്തെന്ന് ആയിരിക്കും. ചൂരക്കോട് സ്കൂളിന്റെ മറ്റൊരു പ്രത്യേകത ആണുങ്ങള്‍ക്കും പെണ്ണുങ്ങള്‍ക്കും പ്രത്യേകം ക്ലാസ്സുകള്‍ ആണ്. എന്നാല്‍ 8C അങ്ങനെ അല്ല. അതൊരു അവിയല്‍ ക്ലാസ്സ്‌ ആണ്. ആണുങ്ങളെ പോലുള്ള പെണ്ണുങ്ങളും ഉണ്ട്, പെണ്ണുങ്ങളെ പോലുള്ള ആണുങ്ങളും ഉണ്ട്. ആദ്യ ദിവസം, ആദ്യത്തെ രണ്ടു പിരിയഡ് കഴിഞ്ഞുള്ള ഇന്റെര്‍വല്‍ ശേഷം ബെല്‍ അടിച്ചു. ഞങ്ങള്‍ പുതിയ നാല് പയ്യന്‍സ് ബെല്‍ ഒക്കെ കേട്ടിട്ടും ഒരു ഉഴപ്പ് മട്ടില്‍ ഒരു പ്ലാസ്റ്റിക്‌ കുപ്പി തട്ടിക്കൊണ്ടു വരികയാ സംഘത്തിന്റെ അവിടുന്ന്. സ്കൂളിന്റെ അടുത്ത എത്തിയപ്പോള്‍ ഒരു അശരിരീ " നാലു പേര് അങ്ങോട്ട്‌ മാറി നില്‍ക്കെട", എല്ലാരും മുകളിലേക്ക് നോക്കി, അതാ നില്‍ക്കുന്നു സാക്ഷാല്‍ ത്രിവിക്രമന്‍ പിള്ള സര്‍. എന്റെ രാവിലെ കഴിച്ച ദോശയും ചമ്മന്തിയും മാത്രമല്ല, തലേന്നത്തെ ചോറ് വരെ ദഹിച്ച് പൊയ്. ഞാന്‍ ആ അച്ചായന്‍റെ വാക്ക് ഓര്‍ത്തു "ആ ഹെഡ്മാസ്റ്ററോഡു ചോദിക്കാതെ പിള്ളാര്‍ മൂത്രം പോലും ഒഴിക്കില്ല, അത്രയ്ക്ക് strict ആണ്". ഇന്ന് ചോദിക്കാതെ അത്  ചെയ്തു പോയി  ഇനി എന്താ ചെയ്യുക. ഇതൊക്കെ ചിന്തിക്കുമ്പോഴേക്കും എന്റെ അത്രേം നീളമുള്ള ഒരു വടിയുമായി സര്‍ മുന്‍പില്‍. "എന്താടാ ബെല്ലടിച്ചാലും ക്ലാസ്സില്‍ കയറില്ലേ? " . ഞാന്‍ മനസ്സില്‍ കരുതി 'രക്ഷപെട്ടു, 'ചോദിക്കാത്ത' പ്രശ്നം അല്ല. "ഇനി ഇങ്ങനെയെങ്ങാനും കണ്ടാല്‍ അടിച്ചു തുട പൊട്ടിക്കും, കേറ് ക്ലാസ്സില്‍ ". അതൊരു ആജ്ഞ ആയിരുന്നു. ഒരു വിധത്തില്‍ ക്ലാസ്സില്‍ എത്തി. ഇപ്പോഴും ഓര്‍ക്കുമ്പോള്‍ ഒരു വിറയല്‍. പിന്നീട് മനസ്സിലായി സാറ് ജോര്‍ജ് ബുഷിനെ പോലാ, അടിക്കും എന്ന് പറെഞ്ഞാല്‍ എപ്പം രണ്ടെണ്ണം കിട്ടി എന്ന് ചോദിച്ചാല്‍ മതി. ഇന്നത്തെ പോലോന്നുമല്ലെലോ അടി കിട്ടി എന്ന് വീട്ടില്‍ പറെഞ്ഞാല്‍ ചിലപ്പോള്‍ അവിടെ നിന്നും കിട്ടും ബാക്കി, ഇന്ന് അടി കിട്ടിയാല്‍ ഏതേലും ചാനലില്‍ പൊയ് പറെഞ്ഞാല്‍ മതി. ചര്‍ച്ച ചെയ്തു ആ സ്കൂള്‍ പൂട്ടിക്കും അവര്‍. സാറിനെ മാറ്റിനിര്‍ത്തുന്ന വരെ അവര്‍ അത് കൊണ്ട് നടക്കും. എന്തായാലും ആ സ്കൂളില്‍ പഠിക്കുന്ന കാലത്ത് പിന്നീട് ഒരിക്കലും ബെല്ല് കേള്‍ക്കാന്‍ ഞാന്‍ നിന്നിട്ടില്ല. (പേടി കൊണ്ടല്ല കേട്ടോ, നമ്മളായിട്ട്  സ്കൂളിന്റെ അച്ചടക്കം കളയേണ്ടല്ലോ എന്ന് കരുതിയാ). ബെല്‍ അടിക്കും മുന്‍പേ ക്ലാസ്സില്‍ എത്തിയിരിക്കും. ചെരുപ്പിടാതെ കൈല്‍ ഒരു വലിയ വടിമായുള്ള സാറിന്‍റെ രൂപം ഇപ്പോഴും മനസ്സില്‍ ഉണ്ട്. സത്യം പറെഞ്ഞാല്‍ ആ ആത്മാര്‍ത്ഥത ഒന്നും ഇന്നത്തെ ഗുരുക്കന്‍മാരില്‍ കാണില്ല. അന്ന് അവരെ ഒക്കെ ബഹുമാനിച്ച നമ്മളെ പോലെ ഉള്ള പിള്ളാരും ഇന്നില്ല.
നിങ്ങളുടെ കൂട്ടുകാരന്‍
മനോജ്‌

Tuesday, April 6, 2010

'പാര' വന്ന വഴി

1987, തുവയൂര്‍ NSS UPS ല്‍ നിന്നും 7 ക്ലാസ്സ്‌ പട്ടം നേടി, ഇനി ഹൈസ്കൂളിലേക്ക് പോകാന്‍ കാത്തിരിക്കുന്ന കാലം. കൂടെ ഉള്ളവര്‍ എല്ലാം മണ്ണടി, കല്ലുകുഴി, കടമ്പനാട് സ്കൂളുകളില്‍ ഒന്നില്‍ പോകാന്‍ തീരുമാനിച്ചു ഇരിക്കുന്നു. ഞാനും ഇതില്‍ ഏതെങ്കിലും ഒന്നില്‍ പോകാം എന്ന് കരുതി ഇരുന്നു. മണ്ണടി, കടമ്പനാട്  സ്കൂളുകളില്‍ ഒരു പ്രത്യേകത ഉള്ളത് അവിടെ സമരം ഉണ്ട് എന്നതാണ്. പല മരങ്ങളും കണ്ടിട്ടുണ്ട് എങ്കിലും ഈ സമരം ഇതുവരെ കണ്ടിട്ടില്ല, പറ്റിയാല്‍ ഇതില്‍ ഏതേലും സ്കൂളില്‍ ചേര്‍ന്ന് അതുന്നു കാണണം എന്നും മനസ്സില്‍ വിചാരിച്ചു. അങ്ങനെ മണ്ണടി, കല്ലുകുഴി, കടമ്പനാട് മാറി മാറി മനസ്സില്‍ വന്നുകൊണ്ട് ഇരുന്ന കാലത്താണ്, ഒരു 'കമ്പിപ്പാര' യുമായി അടുത്തുള്ള ഒരു അച്ചായന്‍റെ വരവ്. ചൂരക്കോട് സ്കൂളില്‍ നല്ല പഠിത്തം ആണ് , അവിടുത്തെ ഹെഡ്മാസ്റ്റര്‍ വളരെ കര്‍ശനക്കാരന്‍ ആണ് എന്നൊക്കെയുള്ള ഫ്ലാഷ് ന്യൂസ്‌ വീട്ടില്‍ നല്‍കി. അതുവരെ മണ്ണടി, കല്ലുകുഴി, കടമ്പനാട് എന്ന് പറഞ്ഞുകൊണ്ടിരുന്ന  അഭിപ്രായം മാറ്റി ചൂരക്കോട് ചാനല്‍ tune ചെയ്യാന്‍ വീട്ടില്‍ ഒരു തീരുമാനം ആക്കിയിട്ടാ ആ അച്ചായന്‍ പോയത്. പോയ കൂട്ടത്തില്‍ ഒരു കാര്യം കൂടി പറഞ്ഞു, "ആ ഹെഡ്മാസ്റ്ററോഡു ചോദിക്കാതെ പിള്ളാര്‍ മൂത്രം പോലും ഒഴിക്കില്ല, അത്രയ്ക്ക് strict ആണ്" എന്ന് . ഞാന്‍ ഒന്ന് ഞെട്ടി പ്രാഥമിക ആവശ്യങ്ങള്‍ക്ക് പോലും ഹെഡ്മാസ്റ്ററോഡു അനുവാദം വാങ്ങേണ്ടുന്ന ഒരു സ്കൂള്‍, "തള്ളെ പെട്ടന്നാ തോന്നുന്നെ". തറയില്‍ ഇഴഞ്ഞു നടക്കുമ്പോള്‍ തൊട്ടു അറിയുന്നവരാ ഇത് വരെ കൂടെ പഠിച്ചവര്‍ . അവരെയൊക്കെ വിട്ടു ഭീകരനായ ഒരു headmater ഉം പിന്നെ അറിയാത്ത കുറെ പിള്ളാരും. ഹിന്ദി അറിയാതെ ബോംബെ പോയ സ്ഥിതി. വീട്ടുകാരെ ഒന്ന് സ്വാധിനിക്കാന്‍ ശ്രമിച്ചു. വിദ്യാഭ്യാസ വകുപ്പ്  'കേന്ദ്ര'ത്തിന്റെ കീഴിലാണെന്നും, അതില്‍ തീരുമാനം എടുത്ത് കഴിഞ്ഞു എന്നുമുള്ള ഉറച്ച മറുപടി ആണ് കിട്ടിയത്. 'വരാനുള്ളത് വഴിയില്‍ തങ്ങില്ല' എന്നൊക്കെയുള്ള പഴമൊഴി ഓര്‍ത്തു സ്വയം ആശ്വസിച്ചു. ഈ കൂട്ടത്തില്‍ എന്റെ കൂട്ടുകാരന്‍ Aji Samuel ne കൂടി  ചൂരക്കോട് ചേര്‍ക്കാനുള്ള ഒരു കരാറില്‍ രണ്ടു വീട്ടുകാരും ഒപ്പ് വെച്ചു. അങ്ങനെ ഞങ്ങള്‍ രണ്ടു പേരുടെയും കാര്യം ഒരുമാതിരി size ആയി കിട്ടി. അഡ്മിഷന്‍ വന്ന ദിവസം ത്രിവിക്രമന്‍ പിള്ള സാറിനെ കണ്ടതോടെ 'അനുവാദം' ചോദിക്കല്‍ മനസ്സില്‍ വന്നു. എന്ത് വന്നാലും സാറിനോട് പോയി 'അനുവാദം' ചോദിക്കില്ല എന്ന് തീരുമാനിച്ചു. അങ്ങനെ NSS HS ലെ ആദ്യ ദിവസം വന്നെത്തി . അത് പിന്നീടു പറയാം .......
നിങ്ങളുടെ കൂട്ടുകാരന്‍ 
മനോജ്‌ 

ഒരു ബ്ലോഗ്‌ കൂടി

കൂട്ടുകാരെ
ഒന്നിച്ചു കൂടാനുള്ള മനസ്സിന്റെ വ്യഗ്രത ...അതിനായി ഒരു ബ്ലോഗ്‌ കൂടി ....നമ്മള്‍ക്ക് ഒന്ന് പങ്കു വെക്കാന്‍ ഒരിടം ....മൊബൈലും , ക്യാമറയും, ലാപ്ടോപ്പും ഒന്നുമില്ലാതെ സ്നേഹം മാത്രം ഉണ്ടായിരുന്ന ഒരു കാലം ... സ്നേഹം പോലും മനസിന്റെ ഉള്ളില്‍ ഒതുക്കിയ കാലം... എന്നാല്‍ ആ സൌഹൃതങ്ങള്‍ക്ക് ഒരു ജീവന്‍ ഉണ്ടായിരുന്നു ...അത് ഇന്നും നിലനില്‍ക്കുന്നു .... കാണാതെ പോയ വിലയേറിയ ഒന്ന് കണ്ടു കിട്ടിയ സന്തോഷം ആണ് നിങ്ങളെ ഓരോരുത്തരെയും കണ്ടപ്പോള്‍ മനസ്സില്‍ വന്നത് ....നിങ്ങള്‍ക്കും അങ്ങനെ ആണെന്ന് അറിയാം ....ഇന്ന് നമ്മള്‍ ഒക്കെ ഒത്തിരി മാറി പൊയ് കാണും ...എന്നാലും അന്നത്തെ ആ നന്മ, സ്നേഹം ഒക്കെ കുറച്ചൊക്കെ മനസ്സില്‍ കാണും ....പഴയത് ഒക്കെ ഒന്ന് ഓര്‍ത്തു എഴുത്...
നിങ്ങളുടെ കൂട്ടുകാരന്‍
മനോജ്‌

NSS HSS Choorakode - Deatils


സ്കൂള്‍ ചിത്രം
സ്ഥാപിതം01-07-1957
സ്കൂള്‍ കോഡ്38007
സ്ഥലംചൂരക്കോട്
സ്കൂള്‍ വിലാസംചൂരക്കോട് പി.ഒ,
അടൂര്‍
പിന്‍ കോഡ്695510
സ്കൂള്‍ ഫോണ്‍04734-210078
സ്കൂള്‍ ഇമെയില്‍cnsshss@gmail.com
സ്കൂള്‍ വെബ് സൈറ്റ്nil
വിദ്യാഭ്യാസ ജില്ലപത്തനംതിട്ട
റവന്യൂ ജില്ലപത്തനംതിട്ട
ഉപ ജില്ലഅടൂര്‍‌
ഭരണ വിഭാഗംഎയ്ഡഡ്
സ്കൂള്‍ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങള്‍ഹൈസ്കൂള്‍
ഹയര്‍ സെക്കന്ററി സ്കൂള്‍
യു പി സ്കൂള്‍
മാധ്യമംമലയാളം‌
ആണ്‍ കുട്ടികളുടെ എണ്ണം595
പെണ്‍ കുട്ടികളുടെ എണ്ണം596
വിദ്യാര്‍ത്ഥികളുടെ എണ്ണം1191
അദ്ധ്യാപകരുടെ എണ്ണം49
പ്രിന്‍സിപ്പല്‍ശ്രീമതി വിമല ബി
പ്രധാന അദ്ധ്യാപകന്‍ശ്രീമതി ലസിതാ നായര്‍
പി.ടി.ഏ. പ്രസിഡണ്ട്